സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഏഴ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), മണ്ണൂർ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെൻമല (7), മലപ്പുറം ജില്ലയിലെ താനൂർ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ.
അതേസമയം 10 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെയ്ൻമെന്റ് സോൺ വാർഡുകൾ: 3, 5, 7, 8, 16, 17, 18, 19, 20, 21), കൊല്ലം ജില്ലയിലെ പന്മന (10, 11), കുളത്തൂപ്പുഴ (4, 5, 6, 7, 8), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (10), ആലപ്പുഴ മുൻസിപ്പാലിറ്റി (50), കാർത്തികപ്പള്ളി (7), തൃശൂർ ജില്ലയിലെ കാട്ടക്കാമ്പൽ (6, 7, 9), വെള്ളാങ്ങല്ലൂർ (14, 15), കടവല്ലൂർ (14, 15, 16), കുന്നംകുളം മുൻസിപ്പാലിറ്റി (7, 8, 11, 15, 19, 20) എന്നിവയെയാണ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ ആകെ 124 ഹോട്ട്‌സ്പോട്ടുകളാണ് ഉള്ളത്.
read also: സംസ്ഥാനത്ത് 151 പേർക്ക് കൂടി കൊവിഡ്; 131 പേർക്ക് രോഗമുക്തി
അതേസമയം, സംസ്ഥാനത്ത് 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 34 പേർക്കും, കണ്ണൂരിൽ 27 പേർക്കും, പാലക്കാട് 17 പേർക്കും, തൃശൂരിൽ 16 പേർക്കും, എറണാകുളത്ത് 12 പേർക്കും, കാസർഗോഡ് 10 പേർക്കും, ആലപ്പുഴയിൽ 8 പേർക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കൊല്ലം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 86 പേർ വിദേശത്ത് നിന്നും 51 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിമൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.
story highlights- hotspot, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here