Advertisement

‘ഗൂഗിൾ പേ’ ഒരു അംഗീകൃത പേയ്‌മെന്റ് സംവിധാനം അല്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിലെ യാഥാർത്ഥ്യം [24 fact check]

July 1, 2020
5 minutes Read

ഓൺലൈൻ പേയ്‌മെന്റിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ പേ. എന്നാൽ, ഗൂഗിൾ പേ ഒരു പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററല്ലെന്ന് റിസർവ് ബാങ്കിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ, അംഗീകരിക്കപ്പെടുന്ന ഒരു പെയ്‌മെന്റ് സിസ്റ്റമല്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി സന്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെടുന്നത്.

വാർത്തയിലെ വാസ്തവം

ഗൂഗിൾ പേ ഒരു പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററല്ലെന്ന് റിസർവ് ബാങ്കിന്റെ പ്രസ്താവനയടങ്ങുന്ന റിപോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ ഗൂഗിൾ പേ അംഗീകരിക്കപ്പെടുന്ന ഒരു പെയ്‌മെന്റ് സിസ്റ്റമല്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ, സന്ദേശം പ്രചരിക്കുന്നത്. ഇതിനു പിന്നാലെ ”ജിപേ ബാൺഡ് ആർബിഐ” എന്ന ഹാഷ്ടാഗോടെയുള്ള റിപോർട്ടുകൾ ട്വിറ്ററിൽ അടക്കം ട്രെൻഡിംഗാവുകയും ചെയ്തു.

വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടൈ ഗൂഗിൾ പേ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി. എന്നിട്ടും വാസ്തവ വിരുദ്ധമായ വാർത്തകളടെ പ്രചാരണം അവിടെയും അവസാനിച്ചില്ല.

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഗൂഗിൾ പേ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാരോപിച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് മിശ്ര നടത്തിയ പൊതുതാൽപര്യ ഹർജിക്ക് മറുപടിയായി റിസർവ് ബാങ്ക് ഡൽഹി ഹൈക്കോടതിയിൽ പ്രസ്താവന നടത്തിയിരുന്നു.

ഇതിന് മറുപടിയായി, ഗൂഗിൾ പേ ഒരു പേയ്‌മെന്റ് സംവിധാനവും പ്രവർത്തിപ്പിക്കുന്നില്ലെന്നും അതിനാലാണ് അംഗീകൃത ഓപ്പറേറ്റർമാരുടെ പട്ടികയിൽ അതിന്റെ പേര് ഇല്ലെന്നും റിസർവ് ബാങ്ക് റിപ്പോർട്ട് ചെയ്തത്.

എന്നാൽ ട്രെൻഡിംഗ് ഹാഷ്ടാഗിൽ യഥാർഥ റിപ്പോർട്ടിൽ പറയുന്ന വാചകം ചേർത്തിട്ടില്ല, അതിനാൽ ഈ ഹാഷ്ടാഗ് തെറ്റിധരിപ്പിക്കുന്നതാണെന്നും എൻപിസിഐ വ്യക്തമാക്കുന്നു.

മാത്രമല്ല, ‘ഏതെങ്കിലും അംഗീകൃത ടിപിഎപികൾ ഉപയോഗിച്ച് നടത്തിയ എല്ലാ ഇടപാടുകളും എൻപിസിഐ / ആർബിഐയുടെ ബാധകമായ മാർഗ നിർദേശങ്ങൾ പ്രകാരം പൂർണമായും പരിരക്ഷിക്കപ്പെടുന്നു, എല്ലാ അംഗീകൃത ടിപിഎപികളും ഇതിനകം തന്നെ ഇന്ത്യയിലെ എല്ലാ ചട്ടങ്ങൾക്കും ബാധകമായ നിയമങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. യുപിഐ ഇക്കോസിസ്റ്റം പൂർണമായും സുരക്ഷിതവുമാണ്, അത്തരം ക്ഷുദ്ര വാർത്തകൾക്ക് ഇരയാകരുതെന്ന് ഞങ്ങൾ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. യുപിഐ ഉപഭോക്താക്കളോട് അവരുടെ ഒടിപി (ഒറ്റത്തവണ പാസ്വേഡ്), യുപിഐ പിൻ എന്നിവ ആരുമായും പങ്കിടരുതെന്നും എൻപിസിഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

Story highlight: The reality of the news is that Google Pay is not an approved payment system

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top