ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ പത്തനംതിട്ടയിൽ

CORONA KERALA

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ. ജില്ലയിൽ 27 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടു പിന്നിൽ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 24 പേർക്കാണ് രോഗം കണ്ടെത്തിയത്.  പാലക്കാട് ജില്ലയിൽ 18 പേർക്കും, ആലപ്പുഴ ജില്ലയിൽ 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 9 പേർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിൽ 8 പേർക്കും, കോഴിക്കോട് ജില്ലയിൽ 7 പേർക്കും, കാസർഗോഡ് ജില്ലയിൽ 5 പേർക്കും, വയനാട് ജില്ലയിൽ ഒരാൾക്കും രോഗം കണ്ടെത്തി.

read also: സംസ്ഥാനത്ത് പുതിയ മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍ കൂടി ; ആകെ എണ്ണം 123

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.  14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിൽ 5 പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലയിൽ 4 പേർക്ക് വീതവും കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 202 പേർ കൊവിഡ് മുക്തരായി. നിലവിൽ 2088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2638 പേർ രോഗമുക്തരായി.

story highlights- coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top