Advertisement

ഗൂഗിൾ ക്രോമിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം; സൈബർ സുരക്ഷാ ഏജൻസി

July 2, 2020
Google News 2 minutes Read

ഗൂഗിൾ ക്രോമിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ ഏജൻസി. എക്സ്റ്റൻഷനുകൾ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 106 എണ്ണം ഗൂഗിൾ ക്രോം നീക്കം ചെയ്തിരുന്നതായി ദ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ (സെർട്ട്-ഇൻ) അറിയിച്ചു. ഇതനുസരിച്ച് ഐഒസി ചാർട്ടിൽ പറഞ്ഞിരിക്കുന്ന വിലാസമുള്ള ഗൂഗിൾ ക്രോം എക്‌സ്റ്റൻഷനുകൾ ഉപയോക്താക്കൾ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് സുരക്ഷാ ഏജൻസി നിർദേശിച്ചിട്ടുണ്ട്.

സെർട്ട്- ഇന്നിന്റെ കണ്ടെത്തൽ അനുസരിച്ച് ഗൂഗിൾ ക്രോമിന്റെ വെബ് സ്റ്റോറിലുള്ള സുരക്ഷയെ മറികടക്കാൻ കഴിയുംവിധമുള്ള കോഡുകൾ ഇത്തരം ലിങ്കുകളിലുണ്ട്.
തിരച്ചിൽ മെച്ചപ്പെടുത്തുന്നതിനും ഫയലുകൾ പരിവർത്തനം ചെയ്യുമ്പോഴുള്ള സുരക്ഷാ സ്‌കാനറുകളായുമെല്ലാതെയും പ്രവർത്തിക്കുന്ന ഇത്തരം എക്സ്റ്റൻഷനുകളിലൂടെ ഉപയോക്താക്കളുടെ സ്‌ക്രീൻഷോട്ടുകൾ, ക്ലിപ് ബോർഡ്, കീബോഡിൽ ടൈപ്പ് ചെയ്യുന്ന കീകളിലൂടെ പാസ്വേഡുകൾ, രഹസ്യസ്വഭാവമുള്ള വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാൻ കഴിയും.

ഉപയോക്താക്കളുടെ സുരക്ഷ മുൻ നിർത്തി ക്രോമിന്റെ എക്സ്റ്റൻഷൻ പേജ് സന്ദർശിച്ച് ഡെവലപർ മോഡ് പ്രവർത്തനക്ഷമമാക്കിയാൽ ഇത്തരം എക്‌സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നു കണ്ടെത്തി നീക്കം ചെയ്യാവുന്നതാണ്. ഇതിനു പുറമേ ഉറവിടം വ്യക്തമാക്കാത്തവ ഇൻസ്റ്റാൾ ചെയ്യുരുതെന്നും റിവ്യൂ പരിശോധിച്ച ശേഷം ഇൻസ്റ്റാൾ ചെയ്യണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

Story highlight: Be cautious when installing Google Chrome extensions; Cyber ​​security agency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here