സാമൂഹിക അകലം പാലിച്ച് ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റ് ആഘോഷം; വീഡിയോ

രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ ഈ മാസം 30 മുതലാണ് ആരംഭിക്കുക. പാകിസ്താൻ്റെ ഇംഗ്ലണ്ട് പര്യടനത്തിനാണ് അന്ന് തുടക്കമാവുക. ടെസ്റ്റ് പരമ്പരകളോടെ ആരംഭിക്കുന്ന പര്യടനത്തിനായി ഇരു ടീമുകളും തയ്യാറെടുക്കുകയാണ്. ക്യാമ്പിൽ തന്നെ പരിശീലന മത്സരങ്ങളും ഇവർ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് താരങ്ങൾ കളിച്ച പരിശീലന മത്സരം കൊവിഡാനന്തര ക്രിക്കറ്റ് എങ്ങനെയാവുമെന്നതിൻ്റെ കൃത്യമായ സൂചനയായിരുന്നു.
Cricket is back and @jimmy9 is taking wickets! ?
Live Stream: https://t.co/hTUxHpQqJZ pic.twitter.com/u2hi62hYet
— England Cricket (@englandcricket) July 1, 2020
Read Also: പാകിസ്താൻ ടീം ഇംഗ്ലണ്ടിലെത്തി; ഇനി ക്വാറന്റീനിൽ
ത്രിദിന പരിശീലന മത്സരമാണ് നടന്നത്. ജോസ് ബട്ലറിൻ്റെ നായകത്വത്തിൽ ഒരു ടീമും ബെൻ സ്റ്റോക്സിൻ്റെ നായകത്വത്തിൽ മറ്റൊരു ടീമും പരസ്പരം പോരടിച്ചു. ഇന്നലെയായിരുന്നു മത്സരം ആരംഭിച്ചത്. ബട്‌ലർ ടീമിനായിരുന്നു ബാറ്റിംഗ്. സ്റ്റോക്സ് ടീമിലെ സുപ്രധാന ബൗളർ ജെയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷം നടത്തിയത് ശ്രദ്ധേയമായി. ആലിംഗനമില്ലാതെ, മറ്റ് താരങ്ങളെ സ്പർശിക്കാതെയാണ് ആൻഡേഴ്സൺ ആഘോഷത്തിൽ പങ്കാളിയായത്. ഇടക്ക് താരങ്ങൾ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കതും കളിക്കളത്തിൽ കണ്ടു. താരങ്ങൾക്ക് കുടിക്കാൻ ഡ്രിങ്ക്സുമായി എത്തിയ സബ്സ്റ്റിറ്റ്യൂട്ട് താരം ഹാൻഡ് ഗ്ലൗസ് അണിഞ്ഞാണ് എത്തിയത്.
It’s different, but it’s back ❤️? pic.twitter.com/DKFQxRZRam
— England Cricket (@englandcricket) July 1, 2020
Read Also: ഹഫീസ് ഉൾപ്പെടെ 6 താരങ്ങളുടെ മൂന്നാം പരിശോധനാഫലവും നെഗറ്റീവ്; താരങ്ങൾ ഉടൻ ഇംഗ്ലണ്ടിലേക്ക് തിരിക്കും
ബട്‌ലർ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്ത് ആദ്യ ദിനത്തെ കളി അവസാനിപ്പിച്ചു. രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത ഓപ്പണർ ജെയിംസ് ബ്രേസി 85 റൺസെടുത്ത് ടോപ്പ് സ്കോററായി.
കൊവിഡിനു ശേഷമുള്ള ക്രിക്കറ്റിനായി ഐസിസി ചില നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഫീൽഡ് അമ്പയർമാർ മത്സരങ്ങൾ നിയന്തിക്കുമ്പോൾ കയ്യുറ ധരിക്കണം. കളിക്കാർ തങ്ങളുടെ തൊപ്പി, സൺഗ്ലാസ്, ടവൽ തുടങ്ങിയവ അമ്പയർമാരെ ഏല്പിക്കരുത്. കായികോപകരണങ്ങൾ മത്സരങ്ങൾക്ക് മുൻപും ശേഷവും അണുവിമുക്തമാക്കണം, പന്തിനു തിളക്കം കൂട്ടാൻ ബൗളർമാർ ഉമിനീര് ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഐസിസി പുറത്തിറക്കിയത്.
Story Highlights: England celebrates wickets with physical distancing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here