മെക്‌സിക്കോയിൽ വെടിവയ്പ്; 24 മരണം

മെക്‌സിക്കോയിൽ അജ്ഞാതർ നടത്തിയ വെടിവയ്പിൽ 24 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.

Read Also: സിഎ പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

റീഹാബിലിറ്റേഷൻ സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. മെക്‌സിക്കോയിലെ ഗ്വാനാജ്വാറ്റോ സംസ്ഥാനത്തെ ഇറപുവറ്റോ നഗരത്തിലായിരുന്നു സംഭവം. ഏഴ് ആൾക്കാർക്ക് പരുക്കേറ്റെന്നാണ് വിവരം. ആരെയും കാണാതായിട്ടില്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാന ഗവർണർ പറഞ്ഞത് മയക്കുമരുന്ന് സംഘങ്ങൾക്ക് വെടിവയ്പിൽ പങ്കുണ്ടെന്നാണ്. നഗരത്തിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്.

mexico shoot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top