Advertisement

രാജ്യത്തെ സ്മാരകങ്ങൾ ജൂലൈ ആറ് മുതൽ തുറക്കും

July 2, 2020
Google News 1 minute Read

രാജ്യത്തെ സ്മാരകങ്ങൾ ജൂലൈ ആറ് മുതൽ തുറക്കുമെന്ന് സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ. താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലൈ ആറ് മുതൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ആർക്കിയോളജിക്കൽ സർവേയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ആന്ധ്രാപ്രദേശിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തിരുമല തിരുപ്പതി ക്ഷേത്രം കഴിഞ്ഞ മാസം തുറന്നിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാർക്ക് പി.പി.ഇ കിറ്റുകൾ നൽകിയതിന് ശേഷമാണ് ക്ഷേത്രം തുറന്നത്. ജീവനക്കാരും ഭക്തജനങ്ങളും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് അവസാനത്തോടെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.

story highlights- Monuments, Tajmahal, Monuments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here