Advertisement

നിസാമുദ്ദീൻ മതസമ്മേളനം; വിദേശികളെ കരിമ്പട്ടികയിൽ പെടുത്തിയത് കോടതി ഇന്ന് പരിഗണിക്കും

July 2, 2020
Google News 1 minute Read
Supreme court judges imprisonment

നിസാമുദ്ദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ട് വിദേശികളെ കരിമ്പട്ടികയിൽപ്പെടുത്തിയത് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് മുപ്പത്തിനാല് വിദേശികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത്.

കരിമ്പട്ടികയിൽപ്പെടുത്തിയതിന്റെ വസ്തുതകൾ വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് കോടതി കഴിഞ്ഞ തവണ നിർദേശം നൽകിയിരുന്നു. വിസ റദ്ദാക്കിയിട്ടുണ്ടോയെന്നും ആരാഞ്ഞു. മർകസിൽ പങ്കെടുത്ത 2500 വിദേശികളെയാണ് കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയത്. തങ്ങളുടെ ഭാഗം പോലും കേൾക്കാതെയുള്ള നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് വിദേശികൾ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read Also: മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രോഗബാധ രൂക്ഷം; രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

നേരത്തെ നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധപ്പെട്ട് വിദേശികളെ കരിമ്പട്ടികയിൽപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സുപ്രിംകോടതി കേന്ദ്രത്തോട് തേടിയിരുന്നു. വസ്തുതകൾ വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. മുപ്പത്തിനാല് വിദേശികളുടെ ഹർജിയിലാണ് ഈ നിർദേശം കോടതി മുൻപ് നൽകിയത്.

വിദേശികൾ എന്തുകൊണ്ടാണ് രാജ്യത്ത് ഇപ്പോഴും തുടരുന്നതെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. വിസ റദ്ദാക്കിയിട്ടുണ്ടോയെന്നും ആരാഞ്ഞു.

നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. എല്ലാ കേസുകളിലും ഡൽഹി പൊലീസിന്റെ ഊർജിതമായ അന്വേഷണം തുടരുകയാണെന്നും അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് ശ്രമമെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

nizamuddin religious conference, plea, sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here