തൂത്തുക്കുടിയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനം

തമിഴ്‌നാട് തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ പ്രധാനിയായ പൊലീസ് ഉദ്യോഗസ്ഥനും കൂടി അറസ്റ്റിൽ. എസ്ഐ ആയ ശ്രീധര്‍ ആണ് അറസ്റ്റിലായത്. നേരത്തെ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായിരുന്നു. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്.
തമിഴ്‌നാട് പൊലീസ് അന്വേഷണ വിഭാഗമായ സിബിസിഐഡിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടാതെ മറ്റൊരു എസ്‌ഐയായ രഘു ഗണേഷിനെയും അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് വിവരം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇപ്പോഴും തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാണ്. അറസ്റ്റ് വിവരം അറിഞ്ഞ ജനങ്ങൾ തെരുവിൽ പടക്കം പൊട്ടിച്ചു.
Read Also: അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് രണ്ട് വർഷം; കേസ് വിചാരണ നടപടിയിൽ
തമിഴ്‌നാട് പൊലീസ് അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് അന്വേഷണം ആരംഭിച്ചത്. തിരുനെൽവേലി ഡെപ്യൂട്ടി സൂപ്രണ്ട് അനിൽകുമാറിനാണ് അന്വേഷണ ചുമതല. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളിന്റെയും കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൊലക്കുറ്റം അടക്കം അറസ്റ്റിലായവരുടെമേൽ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
#WATCH Tamil Nadu: Residents of Sathankulam, Thoothukudi burst firecrackers y’day after Sub Inspector Ragu Ganesh, who suspended, was arrested by CB-CID in Tuticorin custodial death case.
Sub Inspector Balakrishnan & constables Muthuraj & Murugan also arrested; 4 arrests so far pic.twitter.com/ygldNXaQh3
— ANI (@ANI) July 2, 2020
കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസമാണ്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്സും കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായതിന് പിന്നാലെ മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നു.
thootthukkudi custody death, 5 offcials arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here