ആർക്ക് ആദ്യം രോഗബാധയേൽക്കും ? അലബാമയിൽ കൊവിഡ് പാർട്ടി നടത്തി വിദ്യാർത്ഥികൾ

ആർക്ക് ആദ്യം കൊവിഡ് ബാധയേൽക്കുമെന്ന് അറിയാൻ അമേരിക്കയിലെ അലബാമയിൽ കൊവിഡ് പാർട്ടി നടത്തി വിദ്യാർത്ഥികൾ. മനഃപൂർവം വൈറസ് ബാധ പടർത്താനാണ് വിദ്യാർത്ഥികൾ പാർട്ടി വച്ചതെന്ന് ടസ്‌കലൂസ സിറ്റി കൗൺസിലർ സോണിയ മക്കിൻസ്ട്രി പറയുന്നു.
കൊവിഡ് പോസിറ്റീവായവരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഈ വിചിത്ര പാർട്ടി. ഇവരിൽ നിന്ന് കൂട്ടത്തിലാർക്ക് കൊവിഡ് രോഗബാധ ആദ്യം വരും എന്ന് കണ്ടെത്താനാണ് പാർട്ടി നടത്തിയത്. ആദ്യം കൊവിഡ് ബാധിക്കുന്നവർക്ക് സമ്മാനത്തുകയും നൽകും.
ആദ്യം ഇത് വെറും ആരോപണം മാത്രമാണെന്നാണ് അധികൃതർ കരുതിയത്. എന്നാൽ പിന്നീട് അന്വേഷണത്തിനൊടുവിൽ ഇത് സത്യമാണെന്ന് തെളിയുകയായിരുന്നു. അലബാമ സർവകലാശാലയടക്കം നിരവധി കോളജുകളാണ് ടസ്‌കലൂസയിലുള്ളത്. ഏത് സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇത്തരത്തിൽ പാർട്ടി നടത്തിയതെന്ന കാര്യം അധികൃതർ പുറത്തുവിട്ടിട്ടില്ല.
Story Highlights- US college students organise Covid parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here