പൊന്നാനിയിൽ ആന്റിജെൻ പരിശോധന അടുത്ത ദിവസം ആരംഭിക്കും

Antigen test

പൊന്നാനിയിലെ രോഗവ്യാപന സാധ്യത പരിശോധിക്കുന്നതിനായി ആന്റിജെൻ പരിശോധന അടുത്ത ദിവസം ആരംഭിക്കും. പതിനായിരം ആന്റിജെൻ പരിശോധന നടത്താനാണ് തീരുമാനം. മുൻഗണനാ അടിസ്ഥാനത്തിൽ അഞ്ച് കാറ്റഗറികളിലാണ് പരിശോധന നടത്തുക. കണ്ടെയ്മന്റ് സോണാക്കിയ താനൂരിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വൈറസുകൾ ശരീരത്തിലെത്തിയാൽ രണ്ടാം ദിവസം തന്നെ തിരിച്ചറിയാൻ സാധിക്കും എന്നതാണ് ആന്റിജെൻ പരിശോധന. ഇതിന് ചെലവും കുറവാണ്. പൊന്നാനി, മാറഞ്ചേരി, ആലങ്കോട് ,വട്ടംകുളം, എടപ്പാൾ എന്നീ മേഖലകളിലെ രോഗ വ്യാപന സാധ്യത പരിശോധിക്കാൻ പതിനായിരം പേരുടെ ആന്റിജെൻ ടെസ്റ്റ് നടത്താനാണ് തീരുമാനം. മുൻഗണനാ അടിസ്ഥാനത്തിൽ അഞ്ച് കാറ്റഗറികളിലാണ് പരിശോധന നടത്തുക.

കണ്ടെയ്മന്റ് സോണിലെ ആരോഗ്യ പ്രവർത്തകർ. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ,ആശ- അങ്കണവാടി പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരിലാണ് ആദ്യം പരിശോധന നടത്തുക. അതെ സമയം കൊവിഡ് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്രവ സാമ്പിളുകൾ എടുക്കാനുള്ള കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി. പുതുതായി നാല് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും, മലപ്പുറം കൊണ്ടോട്ടി , പൊന്നാനി താലൂക്ക് ആശുപത്രികളിലുമാണ് പുതുതായി പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചത്.

Story highlight: Antigen testing at Ponnani will begin the next day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top