Advertisement

കൊവിഡ്: നീറ്റ് , ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചു

July 3, 2020
Google News 2 minutes Read
NEET and JEE exams

കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ പതിമൂന്നിനാവും നീറ്റ് പരീക്ഷ നടത്തുക. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെയും, അഡ്വാന്‍സ്ഡ്് പരീക്ഷ സെപ്റ്റംബര്‍ 27നും നടത്തും. മാനവിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് ട്വിറ്ററിലൂടെയാണ് പരീക്ഷകള്‍മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്.

Read Also : ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയിലുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനാത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ജൂലൈ 18 മുതല്‍ 23 വരെ ആണ് ജെഇഇ മെയിന്‍ പരീക്ഷ പ്രഖ്യാപിച്ചിരുന്നത്. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടെങ്കിലും പരീക്ഷകള്‍ എഴുതാന്‍ വരേണ്ട പല വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ എത്തിയാലും വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടി വരുന്നതിനാല്‍ പരീക്ഷ എഴുതാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights covid: NEET and JEE exams postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here