ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

earthquake earthquake in california

ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. വൈകിട്ട് ഏഴു മണിക്കാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവത്ര രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജസ്ഥാനിലെ ആല്‍വാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഡല്‍ഹി, ഹരിയാനയിലെ ഗുരുഗ്രാം, ഉത്തര്‍പ്രദേശിലെ നോയിഡ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂമികുലുങ്ങി. എന്നാല്‍, നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. മൂന്ന് മാസത്തിനിടെ പതിനേഴാമത്തെ ഭൂചലനമാണ് ഡല്‍ഹി ഉള്‍ക്കൊളുന്ന രാജ്യതലസ്ഥാനമേഖലയിലുണ്ടായത്.

 

 

Story Highlights: Earthquake in north Indian states and delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top