കൊവിഡ്; എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ

സമ്പർക്കത്തിലുടെയുള്ള രോഗവ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. പൊതുഗതാഗതത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ചെല്ലാനം ഹാർബർ അടച്ചു. നടപടി മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ 20 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ബ്രോഡ്‌വേ മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള രോഗ വ്യാപനം 12 ആയി. കഴിഞ്ഞ ദിവസം നാല് പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.
Read Also: തിരുവനന്തപുരത്ത് നിയന്ത്രണം വർധിപ്പിച്ചു; കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്‌മെന്റ് സോണില്‍
കേരളത്തിൽ ഇന്നലെ 160 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിൽ നിന്ന് 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 5 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
covid, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here