Advertisement

ചൈനീസ് സേന ഇന്ത്യൻ സൈനികരെ പീഡിപ്പിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സത്യമെന്ത്? [24 fact check]

July 3, 2020
Google News 4 minutes Read

-/ ലക്ഷ്മി പി ജെ

അതിർത്തിയിൽ സംഘർഷങ്ങൾ പുകയുന്നതോടൊപ്പം അതിനോട് അനുബന്ധിച്ച വ്യാജ വാർത്തകളും പരന്നുകൊണ്ടിരിക്കുകയാണ്. സംഘർഷങ്ങൾ കെട്ടടങ്ങും വരെ അതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്ക് ശമനമുണ്ടാകുമെന്ന് തോന്നുന്നില്ല. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങളോടൊപ്പം ആശങ്ക ജനിപ്പിക്കും വിധമുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. അതിലൊന്നാണ് ഇന്ത്യൻ സൈനികരെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈനീസ് സൈനികരുടെ വിഡിയോ.

Read Also: ചൈനീസ് ആക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികര്‍ എന്നരീതിയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

ഇന്ത്യൻ സൈനികരെ കമഴ്ത്തി കിടത്തി കയറുകൊണ്ട് ചുറ്റിവരിഞ്ഞ് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന പേരിലാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 80000 പേർ ലൈക്ക് ചെയ്ത 5000ത്തോളം പേർ പങ്കുവച്ച വിഡിയോയാണിത്. പത്ത് സെക്കൻറ് നീണ്ടുനിൽക്കുന്ന ദൃശ്യങ്ങൾ ശരിക്കും ഹൃദയഭേദകമാണ്. ലഡാക്കിൽ ചൈന ഇന്ത്യൻ സൈനികരെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന തലക്കെട്ടോടെ ദൃശ്യങ്ങൾക്ക് വ്യാപക പ്രചാരണവും ലഭിച്ചിരുന്നു. ചൈനക്ക് മുന്നിൽ പരാജയപ്പെട്ട ഇന്ത്യൻ സൈന്യമെന്ന രീതിയിലും പലരും ഇത് പങ്കുവച്ചു.

 

എന്നാൽ ഈ ദൃശ്യങ്ങൾക്ക് ഇന്ത്യ ചൈന സംഘർഷങ്ങളുമായി പുലബന്ധം പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. ബംഗ്ലാദേശ് സൈനികർ പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന ഹാർഡ് ട്രെയിനിംഗിന്റെ ദൃശ്യങ്ങളാണ് വ്യാജ വാർത്ത നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. യഥാർത്ഥ ദൃശ്യത്തിൽ സൈനികർ ഉപയോഗിക്കുന്ന ഭാഷയും ബംഗാളി ആണ്.

Story Highlights: army training video goes viral as chinese forces torturing indian soldiers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here