വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്

covid19, coronavirus, wayanad

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 29 ന് സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

നിലവില്‍ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്. വെള്ളിയാഴ്ച്ച പുതുതായി 220 പേര്‍ കൂടി നിരീക്ഷണത്തിലായി. 272 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3645 ആയി. 40 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 310 പേര്‍ ഉള്‍പ്പെടെ 1815 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3392 സാമ്പിളുകളില്‍ 2787 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2723 എണ്ണം നെഗറ്റീവും 64 സാമ്പിളുകള്‍ പോസിറ്റീവുമാണ്. 600 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.

ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5350 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4359 ല്‍ 4323 സാമ്പിളുകള്‍ നെഗറ്റീവാണ്.

 

Story Highlights:  covid19, coronavirus, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top