പ്രധാനമന്ത്രി ‘ലേ’യിലെത്തി; സന്ദർശനം അപ്രതീക്ഷിതമായി

om at leh ladakh

അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ലേ’യിലെത്തി. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞ അദ്ദേഹം ലഡാക്കിലേക്ക് പോയെന്നാണ് വിവരം. അവിടെ പരുക്കേറ്റ സൈനികരെ സന്ദർശിക്കുന്ന അദ്ദേഹം ഇന്ത്യയുടെ സേനാവിന്യാസവും വിലയിരുത്തും.

ഇന്നലെ വരെ പ്രതിരോധ മന്ത്രിയാവും ലേയിൽ സന്ദർശനം നടത്തുക എന്നതായിരുന്നു വിവരം. അതിനു വേണ്ട ഒരുക്കങ്ങൾ അവിടെ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിരോധമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചു എന്നും വാർത്തകൾ വന്നിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സന്ദർശനം മാറ്റിവച്ചത് എന്നതിനെപ്പറ്റി അഭ്യൂഹങ്ങളും പരന്നു. പ്രധാനമന്ത്രി അവിടേക്ക് പോകുന്നു എന്ന തരത്തിൽ; യാതൊരു വാർത്തയും വന്നിരുന്നില്ല.

updating…

Story Highlights: pm at leh ladakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top