കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തു

vellapally nadeshan

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തു. ഇതോടെ കേസിലെ ചോദ്യം ചെയ്യല്‍ എല്ലാം പൂര്‍ത്തിയായെന്ന് പൊലീസ് അറിയിച്ചു. മരിക്കുന്നതിന് മുന്‍പ് മഹേശന്‍ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യംചെയ്യല്‍.

ഇന്ന് നാലുമണിക്കൂറോളം വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തു. മഹേശന്റെ കത്തുകളിലും ഡയറിക്കുറിപ്പുകളില്‍ പറയുന്ന സാമ്പത്തിക തിരിമറി, മാനസിക പീഡനം എന്നിവയെ കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞു. നൂറില്‍ അധികം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം വെള്ളാപ്പള്ളി നിഷേധിച്ചു. മഹേശന്‍ തന്റെ വിശ്വസ്തനായിരുന്നു എന്നും, നല്ല ബന്ധമായിരുന്നുവെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. കേസ് അന്വേഷണം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വെള്ളാപ്പള്ളിക്കും സഹായി അശോകനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താന്‍ ഇനിയും തെളിവുകള്‍ വേണമെന്നാണ് പൊലീസ് പറയുന്നത്. കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മഹേശന്റെ കുടുംബം.

Story Highlights KK Mahasen’s suicide; Police questioned Vellappally Natesan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top