തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് പുറത്ത്

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പൂന്തുറ പുത്തൻപള്ളി സ്വദേശിയായ മത്സ്യ വ്യാപാരി സഞ്ചരിച്ച സ്ഥലവും സമയവുമാണ് പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ എട്ടിന് വൈകിട്ട് കന്യാകുമാരി ഹാർബറിൽ നിന്ന് പുറപ്പെട്ട ഇദ്ദേഹം ജൂൺ ഒൻപത് പുലർച്ചെ 2.30 ന് പുത്തൻപള്ളിയിൽ എത്തി. തുടർന്ന് വീട്ടിലെത്തി. അതേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് കോഞ്ഞിറവിളയിലെ ഓട്ടോമൊബൈൽ ഷോപ്പിലെത്തി. ജൂൺ പത്തിന് മുഴുവൻ സമയവും വീട്ടിൽ തുടർന്നു.

ജൂൺ 11 ന് വീണ്ടും കന്യാകുമാരി ഹാർബറിൽ പോയി. അവിടെ നിന്ന് ജൂൺ പതിനാലിനാണ് തിരിച്ചത്. ജൂൺ പതിനഞ്ച് പുലർച്ചെ 2.30 ഓടെ വീട്ടിലെത്തി.
ജൂൺ പതിനാറിന് വീണ്ടും കന്യാകുമാരിക്ക് പോയ ഇദ്ദേഹം 21 ന് മടങ്ങിയെത്തി. തുടർന്ന് 22 ന് പിആർഎസ് ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തി. തൊട്ടടുത്ത ദിവസം വീണ്ടും കന്യാകുമാരിക്ക് പോയി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അന്ന് തന്നെ തിരിച്ചെത്തി. ജൂൺ 24 ന് പിആർഎസ് ആശുപത്രിയിലും അവിടെ നിന്ന് അൽ ആരിഫ ആശുപത്രിയിലും എത്തിച്ചു. രണ്ട് ദിവസം അവിടെ കഴിഞ്ഞ ശേഷം ജൂൺ 26 ന് വീട്ടിലേക്ക് മടങ്ങി. ജൂൺ 29 ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് 30 ന് അഡ്മിറ്റ് ചെയ്തു.

read also: കൊവിഡ്; എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ

story highlights- coronavirus, route map

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top