‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്

sufiyum sunjathaym

ഓൺലൈനിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമ ‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു സിനിമ റിലീസ് ചെയ്തത്. ജയസൂര്യ നായകനായ സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് സമൂഹ മാധ്യമമായ ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ്.

അർധരാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം കാണുന്ന രീതിയിലായിരുന്നു ‘സൂഫിയും സുജാതയും’ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. തന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂർത്തമാണെന്ന് ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബു പറഞ്ഞിരുന്നു.

Read Also: ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് ടെൻഡർ ക്ഷണിച്ചു

ആദ്യമായി മലയാളത്തിൽ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമിൽ എക്‌സ്‌ക്ലൂസീവായി ഇറങ്ങുന്ന സിനിമയാണ് സൂഫിയും സുജാതയും. ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട് നൂറിലധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞു സിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക് ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ തങ്ങൾ കൃതാർത്ഥരാണെന്ന് വിജയ് ബാബു പറഞ്ഞിരുന്നു.

സൂഫിയും സുജാതയും എന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ബോളിവുഡ് താരം അദിതി റാവു ഹൈദാരിയാണ് നായിക. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ദീഖും, ഹരീഷ് കണാരനും പ്രധാന വേഷങ്ങളിൽ എത്തും.

sufiyum sujathayum, torrent release

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top