ആലപ്പുഴയില്‍ പാലത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലി യുഡിഎഫ് – എല്‍ഡിഎഫ് തര്‍ക്കം

ആലപ്പുഴയില്‍ പാലത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലി യുഡിഎഫ് എല്‍ഡിഎഫ് തര്‍ക്കം. പള്ളാത്തുരുത്തി ഔട്ട്‌പോസ്റ്റ് പാലം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഔട്ട്‌പോസ്റ്റ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനു വഴിവച്ചു.

എല്‍ഡിഎഫും, യുഡിഎഫും പ്രത്യേകം ഉദ്ഘാടനം പ്രഖ്യാപിച്ചതാണ് വിവാദത്തിനു കാരണം. എല്‍ഡിഎഫ് നിശ്ചയിച്ച പ്രകാരം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാലം ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Story Highlights: UDF-LDF dispute over bridge opening in Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top