ഏറ്റവും മികച്ച ഏകദിന താരം സച്ചിനല്ല, കോലിയെന്ന് വസീം ജാഫർ

ഏറ്റവും മികച്ച ഏകദിന താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെന്ന് മുൻ താരം വസീം ജാഫർ. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, രോഹിത് ശർമ്മ എന്നീ താരങ്ങളിൽ ആരാണ് മികച്ച ഏകദിന ക്രിക്കറ്റർ എന്ന ചോദ്യത്തിനാണ് ജാഫർ മറുപടി നൽകിയത്. ക്രിക്‌ട്രാക്കറിനു നൽകിയ അഭിമുഖത്തിലാണ് ജാഫറിൻ്റെ പ്രതികരണം.
ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിംഗ് പങ്കാളിയായി സച്ചിനെയാണോ സേവാഗിനെയാണോ എന്ന വേണമെന്ന ചോദ്യത്തിന് വീരേന്ദർ സെവാഗിൻ്റെ പേരാണ് അദ്ദേഹം മറുപടിയായി നൽകിയത്. അദ്ദേഹം എൻ്റർടൈനർ ആണെന്നായിരുന്നു ജാഫറിൻ്റെ പ്രതികരണം. സൗരവ് ഗാംഗുലിയാണ് അദ്ദേഹത്തിൻ്റെ ഇഷ്ട നായകൻ. 2000നു ശേഷം ഗാംഗുലി ഇന്ത്യൻ ടീമിനെ രൂപപ്പെടുത്തിയെടുത്തതാണ് അദ്ദേഹം വിലയിരുത്തുന്നത്.
Read Also: വസീം ജാഫർ ഉത്തരഖണ്ഡിന്റെ പരിശീലകനായി നിയമിതനായി
കഴിഞ്ഞ മാസം അദ്ദേഹം ഉത്തരാഖണ്ഡ് ടീമിൻ്റെ പരിശീലകനായി ചുമതലയേറ്റിരുന്നു. ഒരു വർഷത്തേക്കാണ് താരം ടീമിനെ പരിശീലിപ്പിക്കുക. ഇടക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിംഗ് പരിശീലകനായിരുന്ന താരം ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് ടീമിൻ്റെ പരിശീലക വേഷത്തിൽ എത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20000ഓളം റൺസുകളുള്ള ജാഫറിൻ്റെ ബാറ്റിംഗ് ശരാശരി 51.42 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏതാണ്ടെല്ലാ റെക്കോർഡുകളും അദ്ദേഹത്തിൻ്റെ പേരിലാണ്. ഏറ്റവുമധികം റണ്ണുകൾ, ഏറ്റവുമധികം മത്സരങ്ങൾ തുടങ്ങിയ റെക്കോർഡുകളൊക്കെ ജാഫറിൻ്റെ പേരിലാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹം വിദർഭയെ നയിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ജാഫർ 31 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 1944 റൺസ് ആണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം.
Story Highlights: virat kohli is the best odi batsman says wasim jaffer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here