വസീം ജാഫർ ഉത്തരഖണ്ഡിന്റെ പരിശീലകനായി നിയമിതനായി

ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ഇതിഹാസം വസീം ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലകനായി നിയമിതനായി. ഒരു വർഷത്തേക്കാണ് താരം ടീമിനെ പരിശീലിപ്പിക്കുക. ഇടക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിംഗ് പരിശീലകനായിരുന്ന താരം ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് ടീമിൻ്റെ പരിശീലക വേഷത്തിൽ എത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
Read Also: വയസ്സ് 41; വസീം ജാഫർ വിദർഭയുടെ ക്യാപ്റ്റൻ
“ആദ്യമായാണ് ഏതെങ്കിലും ഒരു ടീമിന്റെ പ്രധാന പരിശീലകനാവുന്നത്. വെല്ലുവിളി നിറഞ്ഞതും പുതുമയുള്ളതുമാണ് ഈ അനുഭവം. കളി അവസാനിപ്പിച്ചതിന് ശേഷം നേരെ പരിശീനത്തിലേക്ക് തിരിയുകയാണ്. ചുമതലയിലേക്കായി കാത്തിരിക്കുന്നു. ഇതൊരു പുതിയ ടീമാണ്. അവർ മികച്ച കളി കെട്ടഴിച്ചിട്ടുണ്ട്. 2018-19 സീസണില്‍ രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദർഭയുമായി അവർ ഏറ്റുമുട്ടിയിരുന്നു. പക്ഷേ, പിന്നീട് പ്ലേറ്റ് ഗ്രൂപ്പിലേക്ക് താഴ്ന്നു. അതുകൊണ്ട് തന്നെ ഇത് വെല്ലുവിളിയാവും.”- വസീം ജാഫർ പറയുന്നു.
Read Also: അണ്ടർ-19 ലോകകപ്പ്: ബംഗ്ലാദേശ് വിജയത്തിൽ വസിം ജാഫറിനുള്ള പങ്ക്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20000ഓളം റൺസുകളുള്ള ജാഫറിൻ്റെ ബാറ്റിംഗ് ശരാശരി 51.42 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏതാണ്ടെല്ലാ റെക്കോർഡുകളും അദ്ദേഹത്തിൻ്റെ പേരിലാണ്. ഏറ്റവുമധികം റണ്ണുകൾ, ഏറ്റവുമധികം മത്സരങ്ങൾ തുടങ്ങിയ റെക്കോർഡുകളൊക്കെ ജാഫറിൻ്റെ പേരിലാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹം വിദർഭയെ നയിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ജാഫർ 31 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 1944 റൺസ് ആണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം.
Story Highlights: wasim jaffer utharakhand coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here