ജൂലൈ 29 മുതൽ നടത്താനിരുന്ന സിഎ പരീക്ഷ റദ്ദാക്കി

ജൂലൈ 29 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ റദ്ദാക്കി. നവംബറിലെ പരീക്ഷയ്ക്കൊപ്പം നടത്തുമെന്ന് ഐസിഎഐ അറിയിച്ചു.

Read also: സിഎ പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകും. കൊവിഡ് സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷ വ്യവസ്ഥകളിൽ കടുംപിടുത്തം ഉപേക്ഷിക്കണമെന്നും, പരീക്ഷ തീയതിയിലും കേന്ദ്രങ്ങളിലും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Story highlight: CA cancels exam on July 29

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top