കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; ആറ്റിങ്ങൽ എംഎൽഎ ബി. സത്യനെതിരെ കേസെടുക്കാൻ ഉത്തരവ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ച ആറ്റിങ്ങൽ എംഎൽഎ ബി. സത്യനെതിരെ കേസെടുക്കാൻ ഉത്തരവ്. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നഗരസഭാ നേതൃത്വത്തിനെതിരേയും കേസെടുക്കാൻ നിർദേശമുണ്ട്.

ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ കേസെടുക്കാനാണ് നിർദേശം. ലീഡർ സാംസ്‌കാരിക വേദിയാണ് നഗരസഭക്കും എംഎൽഎയ്ക്കുമെതിരെ പരാതി നൽകിയത്.

read also: കൊവിഡ്; കേരള സർവകലാശാലയിൽ നിയന്ത്രണം

ജൂൺ പത്തിനായിരുന്നു എംഎൽഎയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സംഘടിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. രാഷ്ട്രീയപ്രേരിതമായ പരാതിയുടെ പേരിലാണ് കേസെടുക്കുന്നതെന്ന് ബി. സത്യൻ എംഎൽഎ പ്രതികരിച്ചു.

story highlights- coronavirus, B Sathyan MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top