Advertisement

പൊലീസുകാര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്ന് ഡിജിപി

July 4, 2020
Google News 1 minute Read
ensure social distancing in public areas: DGP

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് ക്വാര്‍ട്ടേഴ്‌സിലേക്കോ പോകണം. ബന്ധുവീടുകളോ സുഹൃത്തുകളുടെ വീടുകളോ സന്ദര്‍ശിക്കരുത്. മറ്റുയാത്രകളും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.

Read Also : ദക്ഷിണ ചൈന കടലിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ച് അമേരിക്ക

പൊലീസുകാര്‍ക്ക് വീണ്ടും കൊവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപി പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്. തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെ പൊലീസുകാരനും സെക്രട്ടേറിയറ്റില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന പൊലീസുകാരനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlightscovid19 ;police should restrict trips- DGP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here