ഡൽഹിയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക്

ഡൽഹിയിൽ ഇന്ന് 2632 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രോഗം ബാധിച്ച് മരിച്ചത് 55 പേരാണ്. തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 97,200 ആയി.

ഇന്ന് 9,925 ആർടി-പിസിആർ ടെസ്റ്റുകളാണ് ഡൽഹിയിൽ നടത്തിയത്. 13,748 ആന്റിജൻ ടെസ്റ്റുകള്‍ നടത്തി. പത്ത് ലക്ഷത്തിൽ 32,650 പേർക്ക് എന്ന അനുപാതത്തിലാണ് തലസ്ഥാനത്ത് ടെസ്റ്റുകൾ നടത്തുന്നത്. 25,940 പേർ ഇപ്പോഴും ഡൽഹിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 3004 പേർ ആകെ ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ചു. 68,256 പേർ രോഗമുക്തി നേടി.

Read Also: എറണാകുളത്തും കൂടുതൽ നിയന്ത്രണം; കൊച്ചിയിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ

അതേസമയം ഡൽഹിയിൽ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ജൂനിയർ ഡോക്ടർ മരിച്ചു. ഡൽഹി മൗലാന അസദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ജൂനിയർ ഡോക്ടറായിരുന്ന അഭിഷേക്(27) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.

 

delhi, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top