Advertisement

കെ.കെ മഹേശന്റെ ആത്മഹത്യ; തുഷാർ വെള്ളാപ്പള്ളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

July 4, 2020
Google News 1 minute Read

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേഷിന്റെ ആത്മഹത്യയിൽ തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്തു. മഹേശന്റെ അവസാന കത്തുകളിൽ തുഷാർ വെള്ളാപ്പള്ളിയെ കുറിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരാരിക്കുളം പൊലീസ് തുഷാറിനെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തത്.

കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്ന് തുഷാർ വെള്ളാപ്പള്ളിയെ മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഇതോടെ കേസിൽ അറുപതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മഹേശനെതിരെ 15 കോടിയുടെ സാമ്പത്തിക ക്രമക്കേട് തുഷാർ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. മഹേശൻ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെട്ടിരുന്നതായും തുഷാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

read also: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

അന്വേഷണം നിർണായകഘട്ടത്തിലാണെന്നും ഇനിയും മൊഴികൾ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. അതിനുശേഷം മാത്രമേ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണ ക്കുറ്റം ചുമത്തുന്ന കാര്യം തീരുമാനിക്കൂ. അടുത്ത ദിവസം അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം ഡിവൈഎസ്പിക്ക് കൈമാറും. അതേസമയം പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേശന്റെ കുടുംബം.

story highlights- Thushar vellappally, K K Maheshan, SNDP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here