Advertisement

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

July 4, 2020
Google News 1 minute Read
manjeri

മലപ്പുറം മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 82 വയസായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: തൃശൂരിൽ നാല് ബിഎസ്എഫ് ജവാന്മാർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ്

സ്രവം പരിശോധനയ്ക്ക് അയച്ച് ഫലം വരാൻ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അർബുദ രോഗിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന ആളാണ് മരിച്ചത്.

 

malappuram, covid, death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here