എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പ്രൊഫ. എംകെ സാനു

mk sanu

എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പ്രൊഫ. എംകെ സാനു. എസ്എൻഡിപി ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്നും അഴിമതിയുടെ അങ്ങേയറ്റം കണ്ടുവെന്നും ശ്രീനാരായണ സഹേദര ധർമവേദി വ്യക്തമാക്കി. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ സംസ്ഥാന സർക്കാർ സത്യസന്ധമായി അന്വേഷണം നടത്തണമെന്നും പ്രൊഫ. എംകെ സാനു പറഞ്ഞു. ശ്രീനാരായണ നവോത്ഥാന സംരക്ഷണ സമിതിയുടെ ഉപാഅധ്യക്ഷ സ്ഥാനത്ത് നിന്ന് സികെ വിദ്യാസാഗർ രാജിവച്ചു. നവോത്ഥാന സംരക്ഷണ സമിതി പദവിയിൽ നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കണമെന്നും സികെ വിദ്യാസാഗർ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹേദര ധർമവേദിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേരുകയും ചെയ്തു.

കെകെ മഹേശന്റെ ആത്മഹത്യയിൽ സത്യസന്ധമായൊരന്വേഷണം നടക്കുന്നില്ല. അന്വേഷണം പ്രഹസനമാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും എംകെ സാനു മാഷ് പറഞ്ഞു. നിലവിൽ വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഈ അന്വേഷണംകൊണ്ട് സത്യം വെളിപ്പെടില്ല. സത്യസന്ധമായ അന്വേഷണത്തിൽ കൂടെ മാത്രമേ മഹേശ്വന്റെ ആത്മഹത്യയുൾപ്പെടെയുള്ള എസ്എൻഡപിയ്ക്കകത്ത് നടക്കുന്ന വലിയ അഴിമതി പുറത്തുകൊണ്ടുവരാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാൻസ് അഴിമതി സംബന്ധിച്ചുള്ള കേസുകളിലും വെളളാപ്പള്ളി നടേശൻ കൃത്യമായ സംരക്ഷണം കിട്ടിയിരുന്നു. എസ്ഡിപിയുടെ ഭരണം പൂർണമായും അഴിമതിയിൽ മുങ്ങിക്കുളിച്ചതാണെന്നും എസ്എൻഡിപിയുടെ ഭരണ നേതൃത്വം സർക്കാർ ഏറ്റെടുക്കണമെന്നും എംകെ സാനു മാഷ് പറഞ്ഞു.

ശ്രീനാരായണ നവേത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷ പദവിയിൽ ഇരിക്കുന്നയാളാണ്. ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ ഗൗരവമുള്ള കേസുകളിലെല്ലാം ആരോപണ വിധേയനായി നിൽക്കുന്നത്. ആരോപണ വിധേയനായുള്ള കേസുകളിൽ വെള്ളാപ്പള്ളി നടേശന് കൃത്യമായ പങ്കും മനസറിവുമുണ്ട്. അഴുമതി നടത്താൻ ഏതറ്റം വരെ പോകാനും വെള്ളാപ്പള്ളി നടേശൻ മടിക്കില്ലെന്നും ശ്രീനാരായണ സഹേദര ധർമവേദിയുടെ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.

മാത്രമല്ല, ശ്രീനാരായണ നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷനായി വെള്ളാപ്പള്ളി നടേശൻ ഇരിക്കുന്നിടത്തോളം സമിതിയുമായി സഹകരിച്ചു പോകാൻ കഴിയില്ലെന്ന് സമിതി ഉപാധ്യക്ഷൻ സികെ വിദ്യാസാഗർ പറഞ്ഞു.

Story highlight: Prof. mk sanu wants state government to take over SNDP rule 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top