Advertisement

കോട്ടയം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്; ഒൻപത് പേർക്ക് രോഗമുക്തി

July 4, 2020
Google News 2 minutes Read

കോട്ടയം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്. ഇതിൽ അഞ്ചു പേർ വിദേശത്ത് നിന്നും ഒരാൾ പൂനെയിൽ നിന്നുമാണ് എത്തിയത്. നാലു പേർ ഹോം ക്വാറന്റീനിലും രണ്ടു പേർ ക്വാറന്റീൻ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നടത്തിയ ആന്റി ബോഡി പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടർന്നാണ് ഇവരിൽ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി ഉൾപ്പെടെ ഒൻപത് പേർക്ക് രോഗം ഭേദമായി. നിലവിൽ കോട്ടയം ജില്ലക്കാരായ 111 പേരാണ് ചികിത്സയിലുള്ളത്. ആകെ 142 പേർ രോഗമുക്തരായി. പാലാ ജനറൽ ആശുപത്രി-35 , കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി -27, കോട്ടയം ജനറൽ ആശുപത്രി-34, എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി-3, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി-1, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 11 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

Read also: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 17 പേര്‍ക്ക്

രോഗം സ്ഥിരീകരിച്ചവർ

1. ഷാർജയിൽ നിന്ന് ജൂൺ 25ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശി(54). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

2. പൂനെയിൽ നിന്ന് ജൂൺ 18ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(25) രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

3. സൗദി അറേബ്യയിൽ നിന്നും ജൂൺ 30ന് എത്തി എറണാകുളത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സ്വദേശി(48). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടർന്നാണ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ശേഷം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4. മസ്‌കറ്റിൽ നിന്ന് ജൂൺ 19ന് എത്തി കോട്ടയത്തെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(39). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

5. ഖത്തറിൽ നിന്ന് ജൂൺ 26ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വെള്ളാവൂർ സ്വദേശി(30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

6. സൗദി അറേബ്യയിൽനിന്ന് ജൂൺ 20ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശി(39). രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു.

Read also: സംസ്ഥാനത്ത് 240 പേർക്ക് കൂടി കൊവിഡ്; 209 പേർക്ക് രോഗമുക്തി

രോഗമുക്തരായവർ

1. കുവൈറ്റിൽ നിന്നെത്തി ജൂൺ 20ന് രോഗം സ്ഥിരീകരിച്ച ഈരാറ്റുപേട്ട സ്വദേശി(51)

2. ന്യൂഡൽഹിയിൽ നിന്നെത്തി ജൂൺ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(23)

3. കുവൈറ്റിൽ നിന്നെത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(25)

4. മുംബൈയിൽ നിന്നെത്തി ജൂൺ 17ന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിനി(20).

5 അബുദാബിയിൽ നിന്നെത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി(7)

6. ദുബായിൽ നിന്നെത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി(44)

7. സൗദി അറേബ്യയിൽ നിന്നെത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച ഗാന്ധിനഗർ സ്വദേശിനി(73)

8. കുവൈറ്റിൽ നിന്നെത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശി(56)

9. കുവൈറ്റിൽ നിന്നെത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി(58)

story highlights- covid 19, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here