Advertisement

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമെന്ന് മേയർ

July 4, 2020
Google News 1 minute Read

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമെന്ന് മേയർ കെ ശ്രീകുമാർ. മാധ്യമങ്ങളോടാണ് ഇക്കാര്യം മേയർ വ്യക്തമാക്കിയത്. ഒരു ഭക്ഷണ വിതരണക്കാരനും പൂന്തുറ പൊലീസ് സ്റ്റേഷൻ സമീപം താമസിക്കുന്ന രണ്ട് പേർക്കും ഒരു മത്സ്യവിൽപന തൊഴിലാളിക്കുമാണ് കൊവിഡ് സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചത്.

ഭക്ഷണ വിതരണം നടത്തുന്നവർ മാസ്‌കും ഗ്ലൗസും ധരിച്ച് മാത്രമേ വിതരണം നടത്താവൂ. തിരുവനന്തപുരം നഗരത്തിലെ കടകൾ രാത്രി ഏഴ് മണിക്ക് ശേഷം തുറക്കില്ലെന്നും മേയർ പറഞ്ഞു. നഗരത്തിൽ പന്ത്രണ്ട് മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. കണ്ടെയ്‌മെന്റ് സോണുകളിൽ ഭക്ഷണത്തിന്റെ ഹോം ഡെലിവറി തത്കാലം നിർത്തിവച്ചിരിക്കുകയാണ്. കാഷ് ഓൺ ഡെലിവറിയും അനുവദിക്കുകയില്ലെന്നും മേയർ. അതേസമയം കൊവിഡ് സ്ഥിരീകരിച്ച ഒരു പൂന്തുറ സ്വദേശിയുടെ നില ഗുരുതരമാണ്. പൂന്തുറ സർക്കിൾ കേന്ദ്രീകരിച്ച് നഗരസഭ കൺട്രോൾ റൂം ആരംഭിക്കുമെന്നും മേയർ പറഞ്ഞു.

Read Also: തിരുവനന്തപുരത്ത് ഇന്ന് ഭക്ഷണ വിതരണക്കാരനും കൊവിഡ്; നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. അതിലാണ് നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം സമൂഹവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഒഴിവാക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. സെക്രട്ടറിയറ്റിലും മന്ത്രിമാരുടെ ഓഫീസിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

covid, trivandrum mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here