മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസ്; വിപിൻ ആറ്റ്‌ലിയുടെ ‘മ്യൂസിക്കൽ ചെയർ’ നാളെ എത്തും

സൂഫിയും സുജാതയ്ക്കും പിന്നാലെ മറ്റൊരു മലയാള സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വപിൻ ആറ്റ്‌ലി കഥയെഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’ നാളെ എത്തും.

മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ മാർട്ടിനുള്ളതിനാൽ മരണഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം.സ്‌പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ തീയറ്ററുകളെല്ലാം അടച്ചതോടെ റീലീസ് മുടങ്ങിയ അവസരത്തിലാണ് ഒടിടിയുടെ സാധ്യതയെ കുറിച്ച് അണിയറ പ്രവർത്തകർ ചിന്തിക്കുന്നത്.

മെയിൻ സ്ട്രീം ടി വി ആപ്പിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. നാൽപത് രൂപയ്ക്ക് ഡിജിറ്റൽ ടിക്കറ്റ് വഴിയാകും സിനിമ കാണാൻ സാധിക്കുക. ഇന്ത്യ ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ രണ്ട് അമേരിക്കൻ ഡോളർ നൽകിയാൽ സിനിമ കാണാം. ലോക്ക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായ സിനിമാ പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ ഇതുപോലെയുള്ള റിലീസിംഗിലൂടെ ലഭിക്കുമെന്ന് സംവിധായകൻ വിപിൻ ആറ്റ്ലി പറഞ്ഞു.

story highlights- musical chair, vipin atly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top