സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

COROnavirus

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദാണ് മരിച്ചത്. 82 വയസായിരുന്നു. ഇദ്ദേഹത്തിന് അർബുദം ഉൾപ്പെടെ ഗുരുതര രോഗബാധയുണ്ടായിരുന്നു.

കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മുഹമ്മദ്. ജൂലൈ ഒന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ആരോഗ്യ സ്ഥിതി വഷളാക്കി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്രവം നേരത്തേ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നാണ് ലഭിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കാരം പിന്നീട് നടക്കും.

story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top