ചമ്പക്കര മാർക്കറ്റ് അടച്ചിടൽ; വിമർശനവുമായി മേയർ

ചമ്പക്കര മാർക്കറ്റ് അടച്ചതിനെതിരെ വിമർശനവുമായി കൊച്ചി മേയർ സൗമിനി ജെയിൻ. ചമ്പക്കര മാർക്കറ്റ് പൊലീസ് അടച്ചതിനെതിരെ കൊച്ചി മേയർ സൗമിനി ജെയിൻ രൂക്ഷമായാണ് പ്രതികരിച്ചത്. പൊലീസിന്റെത് ഭരണ സംവിധാനത്തെ അട്ടിമറിക്കുന്ന നടപടിയാണ്. പരസ്പര സഹകരണത്തോടെയാണ് ഈ സമയത്ത് പ്രവർത്തിക്കേണ്ടതെന്നും മേയർ പറഞ്ഞു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കൊച്ചിയെ സംബന്ധിച്ച് പ്രവര്‍ത്തികമല്ല. സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായാലേ നഗരസഭ ട്രിപ്പിള്‍ ലോക്ക് ഡൗണിന് വേണ്ടി ആവശ്യപ്പെടൂവെന്നും മേയര്‍ പറഞ്ഞു.
അതേസമയം കൊച്ചി എയർപോർട്ടിൽ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ പ്രീപെയ്ഡ് ടാക്‌സി കൗണ്ടർ ജീവനക്കാരിയാണ്. കൊച്ചി നഗരത്തിലെ കണ്ടെയ്‌മെന്റ് സോണുകൾ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കണ്ടെയ്ൻമെന്റ് സോണുകളാണ് നഗരത്തിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
Read Also: വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
എറണാകുളത്ത് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെയും സമ്പർക്ക പട്ടിക തയാറാക്കാൻ സാധിച്ചിട്ടില്ല. പാലാരിവട്ടം, ചക്കരപ്പറമ്പ്, കരണക്കോട്, ഗിരിനഗർ- പനമ്പിള്ളി നഗര്‍ എന്നീ സ്ഥലങ്ങള്‍ കണ്ടെയ്ൻമെന്റ് സോണിലായി. ആലുവ മാർക്കറ്റും ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര എന്നീ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിലായിരിക്കുകയാണ്.
എറണാകുളത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. കൂട്ടംകൂടുന്നത് ഒഴിവാക്കണം. കൂടാതെ പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ.
chambakkara market, saumini jain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here