Advertisement

സിപിഐയോട് എൽഡിഎഫ് വിടാൻ ആർഎസ്പി

July 5, 2020
Google News 1 minute Read
rsp

സിപിഐ എൽഡിഎഫ് വിടണമെന്ന് ആർഎസ്പിയുടെ ആഹ്വാനം. ജോസ് കെ മാണി വിഭാഗത്തിനെതിരായ നടപടി യുഡിഎഫ് ഒറ്റക്കെട്ടായാണ് എടുത്തത്. മുന്നണി വിടാന്‍ സിപിഐയോട് ആർഎസ്പി പറഞ്ഞു. കോൺഗ്രസ്- സിപിഐ- ആർഎസ്പി വിജയകരമായ പരീക്ഷണമാണെന്നും ആർഎസ്പി നേതൃത്വം.

അതേസമയം ഐടി വകുപ്പിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി രംഗത്തെത്തി. ഇ- ബസ് ഫയലിന് തുടക്കമിട്ടത് ഐടി സെക്രട്ടറിയെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഐടി സെക്രട്ടറിക്ക് ഇ- ബസിൽ എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ബഹുരാഷ്ട്ര കമ്പനി ഏജന്റുമാരാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. വിവാദങ്ങളിലെല്ലാം ഐടി സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ഷിബു ബേബി ജോണും ആരോപിച്ചു.

Read Also: വാളയാർ പെൺകുട്ടികളുടെ സഹോദരനെ വീട്ടിൽ നിന്ന് മാറ്റാൻ പൊലീസിന്റെ ഗൂഢനീക്കം; ആവശ്യത്തിനെതിരെ അമ്മ

ജോസ് കെ മാണിയെ സഹകരിപ്പിക്കണമെന്ന് പരോക്ഷമായി എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരനും സൂചിപ്പിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആരൊക്കെ സഹകരിച്ചോ അവരെയെല്ലാം സഹകരിപ്പിക്കണമെന്ന് മുരളീധരൻ പറഞ്ഞു. സഹകരിക്കാൻ താത്പര്യമുള്ളവരെ സഹകരിപ്പിക്കണമെന്നും പിണങ്ങി നിൽക്കുന്നവരെ കൂടെ നിർത്തണമെന്നും കെ മുരളീധരൻ. അതാണ് പ്രായോഗിക രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

cpi, rsp, udf, ldf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here