സംസ്ഥാനത്ത് ഇന്ന് പുതുതായി 24 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് സംസ്ഥാനത്ത് പുതുതായി 24 കൊവിഡ് ഹോട്ട് സ്പോട്ടുകൾ. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 16), തുറവൂർ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോർപറേഷൻ (53), കൊട്ടാരക്കര മുനിസിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കൽ ഹാർബർ), എറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റി (8), കൊടുങ്ങല്ലൂർ (8), തൃക്കാക്കര മുൻസിപ്പാലിറ്റി (28), ആലുവ മുൻസിപ്പാലിറ്റി (ആലുവ മാർക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂർ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂർ ജില്ലയിലെ കടമ്പൂർ (3), കീഴല്ലൂർ (3), കുറ്റിയാട്ടൂർ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ആറ് പ്രദേശങ്ങളെ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ വേങ്ങാട് (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 12), ഉള്ളിക്കൽ (വാർഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂർ-നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 153 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Read Also: കൊച്ചിയിൽ സമൂഹ വ്യാപനമില്ല; ജാഗ്രത പാലിക്കണമെന്ന് കളക്ടർ

അതേസമയം ഇന്ന് 225 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ 29 പേർക്കും, കാസർഗോഡ് 28 പേർക്കും, തിരുവനന്തപുരം 27 പേർക്കും, മലപ്പുറം 26 പേർക്കും, കണ്ണൂർ 25 പേർക്കും, കോഴിക്കോട് 20 പേർക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂർ ജില്ലകളിൽ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളിൽ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 57 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തർ- 17, ഒമാൻ- 9, ബഹറിൻ- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക- 24, ഡൽഹി- 12, തമിഴ്നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

today covid, new hot spots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top