വർക്കലയിൽ ക്വാറന്റീൻ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി

തിരുവനന്തപുരം വർക്കലയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാ, നെയ്യാറ്റിൻകര സ്വദേശി അനീഷ് എന്നിവരാണ് ചാടിപ്പോയത്. പാർപ്പിച്ച ജയിലിന്റെ വെന്റിലേഷൻ ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഇവരെ ക്വാറന്റീനിൽ പാർപ്പിച്ചിരുന്നു. ഇവിടെ നിന്ന് പ്രതികൾ കടന്നു കളയുകയായിരുന്നു. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

read also: കൊവിഡ് ആശങ്കയിൽ മഹാരാഷ്ട്ര; രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

അതേസമയം, തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തലസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം മുപ്പതായി.

story highlights- coronavirus, quarantine cell

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top