തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ്; 16 പേർ രോഗമുക്തി

Antibody test conducted in 950 people in Palakkad

തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16 പേരാണ് ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത്. വിദേശത്ത് നിന്നെത്തിയ 12 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കുമാണ് രോഗം ഇന്ന് ജില്ലയിൽ സ്ഥിരീകരിച്ചത്. ഖത്തറില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും, കുവൈറ്റില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും, ദുബായി, ഉക്രെയിന്‍, അബുദാബി, റിയാദ്, ദമാമം, ജിദ്ദ, മസ്ക്കറ്റ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഓരോര്‍ത്തര്‍ക്കുമാണ് കോവിഡ് പോസറ്റീവയാത്.

മുബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ നിന്ന് വന്ന ഒരു ബിഎസ്എഫ് ജവാനും ഇന്ന് രോഗം സ്ഥിരീകരിച്ചു. നിലവില്‍ രോഗം സ്ഥീരികരിച്ച 188 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. തൃശൂർ സ്വദേശികളായ ആറുപേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

 

Story Highlights:  covid19, coronavirus, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top