ചൈനയിൽ കൊവിഡ് സാമ്യമുള്ള വൈറസിനെ ഏഴ് വർഷം മുൻപ് കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്

കൊവിഡ് സാമ്യമുള്ള വൈറസിനെ ചൈനയിൽ നേരത്തേ തന്നെ കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്. സൺഡേ ടൈംസ് ചെയ്ത റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 2013 ൽ വൈറസിനെ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.

യുനാൻ പ്രവിശ്യയിൽ വവ്വാലുകളുടെ ശല്യമുണ്ടായിരുന്ന ഒരു ചെമ്പ് ഖനിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ 2013 ൽ ശാസ്ത്രജ്ഞന്മാർ വുഹാനിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഖനിയിൽ വവ്വാലുകളുടെ അവശിഷ്ടം വൃത്തിയാക്കാൻ എത്തിയ നാല് പേർക്ക് ന്യുമോണിയ കണ്ടെത്തുകയും ഇവരിൽ മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. വവ്വാലുകളിൽ നിന്ന് വൈറസ് സാന്നിധ്യം തൊഴിലാളികളിലേക്ക് എത്തുകയായിരുന്നുവെന്നാണ് അന്ന് കണ്ടെത്തിയത്. ഇക്കാര്യം ഒരു മെഡിക്കൽ ഓഫീസർ സൺഡേ ടൈംസിനോട് വിശദീകരിച്ചു.

read also: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ; ലോകാരോഗ്യ സംഘടനയോട് നിർദേശങ്ങൾ പരിഷ്‌കരിക്കാൻ നിർദേശം

ലോക വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസുമായി 2013 ൽ കണ്ടെത്തിയ RaTG13 വൈറസിന് 96.2 ശതമാനം സാമ്യമുണ്ടെന്നാണ് പിന്നീട് കണ്ടെത്തിയത്. അതേസമയം, വുഹാൻ ലാബിൽ RaTG13യുടെ ജീവനോടെയുള്ള സാമ്പിളുകളില്ല. അതിനാൽ ഈ വൈറസ് ലാബിൽ നിന്ന് ചോർന്നതാണ് ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപനം നടന്നതെന്ന് പറയാനാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

story highlights- coronavirus, Wuhan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top