Advertisement

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; അന്വേഷണം ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

July 6, 2020
Google News 1 minute Read
NK PREMACHANDRAN

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിഷയം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചു.

സ്വര്‍ണ കളളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുളളവര്‍ സംസ്ഥാനത്തെ ഉന്നത ഓഫീസുകളുമായി നിരന്തരം സഹകരിക്കുന്നവരും സ്വാധീനമുളളവരുമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുളള വിഷയമാണ് നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് വിനിയോഗിക്കുന്നത്. പ്രതിസ്ഥാനത്തുളളവര്‍ ഇതിനുമുന്‍പും നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് ദുരുപയോഗം ചെയ്തു എന്നത് അതീവ ഗൗരവകരമാണ്. കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

 

Story Highlights: Gold smuggling ;NK Premchandran demands probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here