പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളെ ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി; ദൃശ്യങ്ങൾ

health workers caught quarantine violated man

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളെ ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തുന്ന സംഭവം അരങ്ങേറിയത്.

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ കുവൈത്തിൽ നിന്ന് മടങ്ങിയെത്തിയത്. ആദ്യം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനാണ് ഇയാൾ പുറത്തിറങ്ങുന്നത്. പൊലീസ് പട്രോളിങ്ങിനിടെ മാസ്‌കില്ലാതെ ഇയാളെ കാണുകയായിരുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് നിരീക്ഷണത്തിലായിരുന്ന വ്യക്തിയാണ് ഇതെന്ന് അറിയുന്നത്. പിന്നാലെ പൊലീസ് ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. ആരോഗ്യ പ്രവർത്തകരെ കണ്ടതോടെ ഇയാൾ ഓടി. ആരോഗ്യ പ്രവർത്തകർ ഇയാളെ ബലപ്രയോഗത്തിലൂടെ പിടികൂടി കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഇയാൾ സഞ്ചരിച്ച വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ സ്പർശിച്ച വസ്തുക്കളൊന്നും മറ്റാരും സ്പർശിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

Story Highlights- home quarantine , covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top