കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ തരുണ്‍ സിസോദിയ (37) ആണ് ആശുപത്രിയുടെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഡല്‍ഹി ഭജന്‍പുര സ്വദേശിയായിരുന്ന തരുണ്‍ ഹിന്ദി പ്രാദേശിക ദിനപത്രമായ ദയ്‌നിക് ഭാസ്‌ക്കറിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കൊവിഡ് ചികിത്സ പുരോഗമിക്കെയാണ് ആത്മഹത്യ. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ തരുണ്‍ നാലാം നിലയില്‍ നിന്ന് ചാടിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ജൂണ്‍ 24നാണ് കൊവിഡ് 19 ബാധിച്ച് തരുണ്‍ സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗമുക്തി നേടുന്ന ഘട്ടത്തിലായിരുന്നു തരുണ്‍ ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ജോലി നഷ്ടമായ ദുഖത്തിലാണ് തരുണ്‍ സിസോദിയ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

 

 

Story Highlights: journalist who was diagnosed with Covid committed suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top