എംജി സര്‍വകലാശാല അവസാന സെമസ്റ്റര്‍ ഒഴികെയുള്ള പരീക്ഷകള്‍ മാറ്റി

കൊവിഡ് ആശങ്കയെ തുടര്‍ന്ന് എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. അവസാന സെമസ്റ്റര്‍, മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി പരീക്ഷകളൊഴികെ മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
ജൂലൈ 10ന് ആരംഭിക്കാനിരുന്ന എല്‍എല്‍ബി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാറ്റി. നാലാം സെമസ്റ്റര്‍ പിജി അടക്കം വിവിധ പ്രോഗ്രാമുകളുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ക്കും മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മാറ്റമില്ല. കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് റഗുലറായി എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അവസരം നല്‍കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ നാലാം സെമസ്റ്റര്‍ എംഎഡ് എക്‌സ്റ്റേണല്‍ പരീക്ഷകള്‍ ജൂലൈ 13 മുതല്‍ നടക്കും.
Story Highlights: MG University exams changed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here