Advertisement

ഇന്ത്യൻ ടീം പരിശീലകനാവാനുള്ള ക്ഷണം രാഹുൽ ദ്രാവിഡ് നിരസിച്ചിരുന്നു; വെളിപ്പെടുത്തൽ

July 6, 2020
Google News 3 minutes Read
Rahul Dravid India coach

ഇന്ത്യൻ ടീമിൻ്റെ പ്രധാന പരിശീലകനാവാനുള്ള ക്ഷണം മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറുമായ രാഹുൽ ദ്രാവിഡ് നിരസിച്ചിരുന്നു എന്ന് വെളിപ്പെടുത്തൽ. കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഡയറക്ടർ വിനോദ് റായ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കണമെന്ന് വിശദീകരിച്ചാണ് ദ്രാവിഡ് ക്ഷണം നിരസിച്ചതെന്നും അദ്ദേഹം പറയുന്നു.

Read Also: സച്ചിന് 2007 ടി-20 ലോകകപ്പ് കളിക്കണം എന്നുണ്ടായിരുന്നു; തടഞ്ഞത് രാഹുൽ ദ്രാവിഡെന്ന് വെളിപ്പെടുത്തൽ

2017ൽ അനിൽ കുംബ്ലെ പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയതിനു പിന്നാലെയാണ് ഈ ദൗത്യം ഏറ്റെടുക്കണമെന്ന അഭ്യർത്ഥനയുമായി കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ദ്രാവിഡിനെ സമീപിച്ചത്. ആ സമയത്ത് അദ്ദേഹം ഇന്ത്യ എ ടീമിൻ്റെയും ഇന്ത്യ അണ്ടർ-19 ടീമിൻ്റെയും പരിശീലകനായിരുന്നു. എന്നാൽ ഇന്ത്യൻ സീനിയർ ടീം പരിശീലകനാവാനുള്ള കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിൻ്റെ ക്ഷണം ദ്രാവിഡ് തള്ളി. ഇന്ത്യ അണ്ടർ19, ഇന്ത്യ-എ ടീമുകളെ വീണ്ടും പരിശീലിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ സീനിയർ ടീമിൻ്റെ പരിശീലകനായാൽ ഒട്ടേറെ യാത്ര ചെയ്യേണ്ടി വരുമെന്നതു കൊണ്ട് കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ കഴിയില്ലെന്ന് ദ്രാവിഡ് പറഞ്ഞു എന്നും വിനീത് റായ് കൂട്ടിച്ചേർത്തു. ദ്രാവിഡിനെ കിട്ടാത്തതു കൊണ്ടാണ് രവി ശാസ്ത്രിയെ പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ലോകേഷ് രാഹുൽ 2.0; രാഹുൽ ദ്രാവിഡിന്റെ സംഭാവന

കഴിഞ്ഞ വർഷം ജൂലായിലാണ് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി രാഹുൽ ദ്രാവിഡ് ചുമതലയേറ്റത്. ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേർന്ന് ദ്രാവിഡ് പ്രവർത്തിക്കുകയാണ്. ഇന്ത്യ എ, അണ്ടർ 23, അണ്ടർ 19 എന്നീ ടീമുകളുടെ പരിശീലനം ഉൾപ്പെടെ ഇനി ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരിക്കും. അതേസമയം ദ്രാവിഡിന്റെ പ്രവർത്തന കാലാവധി എത്രയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

Story Highlights: Rahul Dravid turned down the opportunity to be India’s head coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here