Advertisement

സച്ചിന് 2007 ടി-20 ലോകകപ്പ് കളിക്കണം എന്നുണ്ടായിരുന്നു; തടഞ്ഞത് രാഹുൽ ദ്രാവിഡെന്ന് വെളിപ്പെടുത്തൽ

June 29, 2020
Google News 3 minutes Read
dravid sachin ganguly

സച്ചിൻ തെണ്ടുൽക്കർക്ക് 2007 ടി-20 ലോകകപ്പ് കളിക്കണമെന്നുണ്ടായിരുന്നു എന്ന് മുൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്. സച്ചിനെ കളിക്കുന്നതിൽ നിന്ന് തടഞ്ഞത് രാഹുൽ ദ്രാവിഡ് ആണെന്നും യുവാക്കൾക്ക് അവസരം നൽകാമെന്ന് പറഞ്ഞ് അവർ മാറി നിൽക്കുകയായിരുന്നു എന്നും രജ്പുത് പറഞ്ഞു. സ്പോർട്സ്കീഡക്ക് നൽകിയ അഭിമുഖത്തിലാണ് രജ്പുതിൻ്റെ വെളിപ്പെടുത്തൽ.

Read Also: ഇന്ത്യൻ ക്രിക്കറ്റിൽ നെപോട്ടിസമില്ല; അർജുൻ തെൻഡുൽക്കറുടെ ടീം പ്രവേശനം എളുപ്പമല്ലെന്ന് ആകാശ് ചോപ്ര

“2007 ടി-20 ലോകകപ്പിൽ കളിക്കുന്നതിൽ നിന്ന് സച്ചിനെയും ഗാംഗുലിയെയും തടഞ്ഞത് ദ്രാവിഡ് ആണെന്നത് സത്യമാണ്. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡായിരുന്നു. അവിടെ നിന്ന് ചിലർ നേരിട്ട് ടി-20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് വന്നു. യുവതാരങ്ങൾക്ക് അവസരം നൽകാമെന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ, ഇന്ത്യ ലോകകപ്പ് വിജയിച്ചതിനു ശേഷം തങ്ങളുടെ നിലപാടിൽ അവർ പശ്ചാത്തപിച്ചു കാണും. കാരണം, താൻ ഒരുപാട് വർഷമായി കളിച്ചിട്ടും തനിക്ക് ഇതുവരെ ഒരു ലോകകപ്പ് ലഭിച്ചില്ലെന്ന് സച്ചിൻ പറയുമായിരുന്നു.”- രജ്പുത് പറഞ്ഞു.

Read Also: കൊവിഡ് ബാധ ഗാംഗുലിയുടെ കുടുംബത്തിലും; നാല് ബന്ധുക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

2007 ഏകദിന ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ബെർമുഡക്കെതിരെ മാത്രം വിജയിച്ച ഇന്ത്യ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ടു. വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ നിന്ന് മാർച്ചിൽ പുറത്തായ ഇന്ത്യ സെപ്തംബറിലാണ് ദക്ഷിണാഫ്രിക്കയിൽ ടി-20 ലോകകപ്പ് കളിച്ചത്. എംഎസ് ധോണിയുടെ കീഴിൽ കളിച്ച യുവ ഇന്ത്യ അയൽക്കാരായ പാകിസ്താനെ തോല്പിച്ചാണ് പ്രഥമ ടി-20 ലോകകപ്പ് കിരീടം ചൂടിയത്. 12 പന്തുകളിൽ നിന്ന് അർദ്ധസെഞ്ചുറി നേടിയ യുവരാജിൻ്റെ ഇന്നിംഗ്സും ആ ലോകകപ്പിൽ ആയിരുന്നു. ടി-20യിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി എന്ന ആ റെക്കോർഡ് ഇനിയും തകർന്നിട്ടില്ല.

Story Highlights: Rahul Dravid stopped Sachin Tendulkar and Sourav Ganguly from playing 2007 T-20 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here