Advertisement

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ലംഘിച്ചാൽ കർശന നടപടി: ഡിജിപി

July 6, 2020
Google News 1 minute Read
dgp

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അവശ്യ സർവീസുകൾ മാത്രമേ ലോക്ക് ഡൗൺ പ്രദേശത്ത് അനുവദിക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി. അത്യാവശ്യം ഉള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രം പൊലീസിന്റെ സഹായം തേടാം.

വാഹനങ്ങളിൽ യാത്ര അനുവദിക്കില്ലെന്ന് ഡിജിപി. പലചരക്ക്, പഴം, പച്ചക്കറി കടകൾ തുറക്കാവുന്നതാണ്. ഏഴ് മണി മുതൽ 11 മണി വരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സമൂഹിക അകലം പാലിച്ച് മാത്രം കടകളിൽ പോയി സാധനങ്ങൾ വാങ്ങിക്കാവുന്നതാണെന്നും ഡിജിപി പറഞ്ഞു.

Read Also: കർണാടകയിൽ കരിമ്പുലി; ‘ബഗീര’യെന്ന് സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറൽ

9497900999 എന്ന നമ്പറിൽ അത്യാവശ്യ സഹായത്തിന് മാത്രം ബന്ധപ്പെടാൻ അനുവാദം നൽകിയിട്ടുള്ളൂ. പൊലീസ് ഓൺലൈൻ വിതരണ ശൃംഗലയായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് ഡിജിപി ഓർമിപ്പിച്ചു.

അതേസമയം പത്ത് ജനകീയ ഹോട്ടലുകൾ തുടങ്ങുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുടുംബശ്രീയുടെ സഹായത്തോടെയാണ് ഹോട്ടലുകൾ ആരംഭിക്കുക. ഹോം ഡെലിവറി ഹോട്ടലുകളിൽ നിന്ന് അനുവദിക്കുമെന്നും കെഎസ്ആർടിസിയ്ക്ക് റെയിൽവേ, വിമാനത്താവള ഡ്യൂട്ടി നിർദേശിച്ചിട്ടുണ്ടെന്നും കടകംപള്ളി.

 

dgp, trivandrum covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here