കർണാടകയിൽ കരിമ്പുലി; ‘ബഗീര’യെന്ന് സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറൽ

black panther karnataka viral

കർണാടകയിലെ കാടുകളിൽ കരിമ്പുലിയെ കണ്ടെത്തി. കബനി വനത്തിലാണ് പുലിയെ കണ്ടെത്തിയത്. എർത്ത് എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വന്യജീവി ഫോട്ടോഗ്രാഫറായ ഷാസ് ജംഗ് എടുത്ത ചിത്രങ്ങൾ അദ്ദേഹം തന്നെ കഴിഞ്ഞ വർഷം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാവുന്നത്.

ജംഗിൾ ബുക്ക് എന്ന കഥയിലെ ബഗീര എന്ന കരിമ്പുലിയോടാണ് സോഷ്യൽ മീഡിയ ഈ ചിത്രങ്ങൾ താരതമ്യം ചെയ്യുന്നത്. നിരവധി ആളുകളാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം ക്ലിക്ക് ചെയ്ത ആളെത്തേടി ആളുകൾ ഇൻസ്റ്റഗ്രാമിലും എത്തുന്നത്. അവിശ്വസനീയമായ നിരവധി ചിത്രങ്ങൾ ഷാസ് ജംഗിൻ്റെ ഇൻസ്റ്റ അക്കൗണ്ടിലും കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top