സച്ചിന്റെ 100 സെഞ്ചുറികളെന്ന റെക്കോർഡ് തകർക്കാൻ വിരാട് കോലിക്ക് കഴിയും; ബ്രാഡ് ഹോഗ്

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോർഡ് തകർക്കാൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് കഴിയുമെന്ന് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്. കോലി ഫിറ്റ്നസ് നന്നായി നിലനിർത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ 100 സെഞ്ചുറികൾ മറികടക്കാൻ കോലിക്ക് നിഷ്പ്രയാസം സാധിക്കുമെന്നും ഹോഗ് പറയുന്നു.
“സച്ചിൻ്റെ സമയത്തെക്കാൾ ഇപ്പോൾ ഫിറ്റ്നസ് ലെവൽ വളരെ മികച്ചതാണ്. പോരാത്തതിന് മികച്ച ഫിറ്റ്നസ് ട്രെയിനർമാർ സഹായത്തിനുമുണ്ട്. ഡോക്ടർമാരും ഫിസിയോകളും കൂടെയുണ്ട്. താരങ്ങൾ ഒരുപാട് മത്സരങ്ങൾ കളിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കോലിക്ക് ഈ റെക്കോർഡ് തകർക്കാനാവും.”- ഹോഗ് പറയുന്നു.
Read Also: ഏറ്റവും മികച്ച ഏകദിന താരം സച്ചിനല്ല, കോലിയെന്ന് വസീം ജാഫർ
ഏകദിനത്തിൽ 43 സെഞ്ചുറികളുള്ള കോലി സച്ചിന് തൊട്ടടുത്താണ്. സച്ചിന് ആകെ 49 ഏകദിന സെഞ്ചുറികളാണ് ഉള്ളത്. ടെസ്റ്റിൽ സച്ചിന് 51 സെഞ്ചുറികളാണ് ഉള്ളത്. കോലിക്കാവട്ടെ 27 സെഞ്ചുറികളേയുള്ളൂ.
കഴിഞ്ഞ ദിവസം, ഏറ്റവും മികച്ച ഏകദിന താരം കോലിയാണെന്ന് മുൻ താരം വസീം ജാഫർ പറഞ്ഞിരുന്നു. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, രോഹിത് ശർമ്മ എന്നീ താരങ്ങളിൽ ആരാണ് മികച്ച ഏകദിന ക്രിക്കറ്റർ എന്ന ചോദ്യത്തിനാണ് ജാഫർ മറുപടി നൽകിയത്.
Story Highlights: Virat Kohli can break Sachin’s record says brad hogg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here