Advertisement

ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 68 പേര്‍ക്ക്; സംസ്ഥാനം സമൂഹവ്യാപന ഭീതിയില്‍

July 7, 2020
Google News 2 minutes Read
covid19 tests started in Ponnani

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 68 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

Read Also : ഇന്ന് കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; ജില്ലയില്‍ 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, എറണാകുളം (പാലക്കാട്-1, മലപ്പുറം-1) ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കണ്ണൂര്‍ (കാസര്‍ഗോഡ്-1) ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് (വയനാട്-1) ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 4 പേരുടെയും,

തിരുവനന്തപുരം (കൊല്ലം-10), വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid19, coronavirus, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here